കുളത്തുവയൽ: സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ഇടവകയുടെ കീഴിലെ കണ്ണാടിപ്പാറ കുരിശുപള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിന് വികാരി ഫാ. ജോർജ് കളപ്പുരയ്ക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് ഫാ. ജോർജ് പുരയിടത്തിൽ കാർമികത്വം വഹിച്ചു. കേളോത്തുവയൽ കുരിശടിയിലേക്ക് പ്രദക്ഷിണവും നടന്നു.