പ്രിജേഷിന്റെ മരണം ആന്തരികാവയവങ്ങളിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുറത്തേറ്റ അടി ഹൃദയധമനിക്ക് ക്ഷതമേൽപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. തലയ്ക്കോ ജനനേന്ദ്രിയത്തിനോ പരിക്കേറ്റിട്ടില്ലെന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പോലീസ് സർജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.