അഴീക്കോട്: നിരവധി വൈദികരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിൽ അഴീക്കോട് അമലോത്ഭവമാതാ ദേവാലയം വെഞ്ചരിച്ചു. വെഞ്ചരിപ്പ് കര്‍മത്തിനും തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ജനറാൾ മോൺ.ക്ലാരൻസ് പാലിയത്ത്, ഇടവക വികാരി ഫാ. ബെന്നി പൂത്തറയിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. നേരത്തെ ദേവാലയത്തിലെത്തിയ ബിഷപ്പിന് വികാരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തുടർന്ന് തിരുനാളിന് തുടക്കംകുറിച്ച് ബിഷപ് ഡോ.അലക്സ് വടക്കുംതല കൊടിയേറ്റി. വൈകുന്നേരം 6.30ന് നടന്ന പൊതുസമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്മരണിക പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷും ആദരിക്കലും അമല സ്കോളർഷിപ്പ് വിതരണവും ബിഷപ് ഡോ. അലക്സ് വടക്കുംതലയും നിർവഹിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുനാൾ ആഘോഷം 12ന് സമാപിക്കും.