+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ

കൊല്ലം: സു​ഹൃ​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം പു​ന്ത​ല​ത്താ​ഴം ഉ​ല്ല
യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച  സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ
കൊല്ലം: സു​ഹൃ​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം പു​ന്ത​ല​ത്താ​ഴം ഉ​ല്ലാ​സ് ന​ഗ​ർ 90, പ​ള്ളി​വി​ള വീ​ട്ടി​ൽ പോ​പ്പി എ​ന്ന വി​നീ​ത് (28) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 12 ന് ​രാ​ത്രി 9.30ഓടെ പ​ഞ്ചാ​യ​ത്ത് വി​ള പൈ​പ്പി​ൻ മൂ​ട്ടി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​ക്ക​രു​വ, ഇ​ഞ്ച​വി​ള സ്വ​ദേ​ശി​യാ​യ സു​ൽ​ഫി​ക്ക​റി​ന്‍റെ സു​ഹൃ​ത്താ​യ പ്ര​ജീ​ഷും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടായി​രു​ന്ന മു​ൻ​വി​രോ​ധം നി​മി​ത്തം പ്ര​ജി​ഷി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ എ​ത്തി​യ പ്ര​തി​ക​ളെ സു​ൽ​ഫി​ക്ക​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​താ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​ജീ​ഷി​നെ പ്ര​തി​ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സു​ൽ​ഫി​ക്ക​ർ ത​ട​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ വി​നീ​ത് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മു​തു​കി​ൽ ആ​ഴ​ത്തി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കൂ​ട്ട് പ്ര​തി​ക​ളും ചേ​ർ​ന്ന് സു​ൽ​ഫി​ക്ക​റി​നെ വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ വി​നീ​ത് പി​ടി​യി​ലാ​യ​ത്.