കൊല്ലം: ആശുപത്രിയിൽ വച്ച് മൂന്ന് വയസുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ മാല കവർന്ന പ്രതി പോലീസ് പിടിയിലായി. കുന്നംകുളം, പഴുതന, മാങ്കേടത്ത് ഷബീർ(34) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയ പ·ന, നടുവത്തുചേരി ബയ്ദുൽ ഹമ്ദൽ വീട്ടിൽ ഷമീർ-സജിനി ദന്പതികളുടെ മൂന്ന് വയസുള്ള മകന്റെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി അപഹരിച്ചത്.
മാതാവ് സജിനിക്കൊപ്പം ആശുപത്രിയിൽ എത്തിയതാണ് മൂന്ന് വയസുകാരൻ. സജിനി ഡോക്ടറെ കാണാൻ കാത്ത് നിന്ന സമയം തന്ത്രപൂർവം പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചെടുത്ത് സ്ഥലം വിടുകയായിരുന്നു. വീട്ടിൽ എത്തി മാല പരിശോധിച്ചപ്പോൾ കാണാതിരുന്നതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും അശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിയാനായത്. തുടർന്ന് ഓച്ചിറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ടെ ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.