അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് വിലക്ക് നീട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല.
ജൂൺ 14 ന് ശേഷം വിലക്ക് പിൻവലിച്ചേക്കുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ച പുറത്തുവന്ന പുതിയ അറിയിപ്പിലാണ് വിലക്ക് നീട്ടിയതായി എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു . പ്രവാസികളുടെ മടക്കം ഇതോടെ വീണ്ടും വൈകുമെന്ന് ഉറപ്പായി.