പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നാളെ കൊടുമണ്ണിൽ ആരംഭിക്കും.
രാവിലെ 8.30ന് മന്ത്രി വീണാ ജോര്‍ജ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് കൊടുമണ്‍ ജംഗ്ഷന് മുതല്‍ ഇഎംഎസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായൺ എന്നിവര്‍ മുഖ്യാതിഥികളാകും.
ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന് നിര്‍വഹിക്കും.സമാപന സമ്മേളനം 12ന് വൈകുന്നേരം അഞ്ചിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിക്കും.