അടൂര്‍: നാഷണല്‍ സര്‍വീസ് സ്കീം സെല്ലിന്റെ സംസ്ഥാനതല ക്യാമ്പ് ഉദ്ഘാടനവും നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ഫണ്ട് വിതരണവും ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂരില്‍ നാളെ നടക്കും.
കോളജ് വിദ്യാര്‍ഥികള്‍ ശേഖരിച്ച പാഴ് വസ്തുക്കളും, പത്ര കടലസുകളും, ഈ -വേസ്റ്റ് എന്നിവയില്‍നിന്നാണ് ഗൃഹ നിര്‍മാണത്തിനുള്ള ഫണ്ട് സമാഹരിച്ചത്. കേരളത്തിലെ വിവിധ കോളജുകള്‍ പങ്കെടുക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. എപിജെ അബ്ദുള്‍ കലാം ടെക്നോളജികല്‍ യൂണിവേഴ്സിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജോയ് വര്‍ഗീസ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ദര്‍ശന എസ്. ബാബു, എസ്എന്‍ ഐടി എന്‍എസ്എസ് കോര്ഡിനേഴ്സായ സി. ബാന്‍ജോ, അശ്വതി മറിയം എന്നിവര്‍ പങ്കെടുക്കും.