പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്പോഴും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടതായി ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബി ജോണ്‍. വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരേ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഒരിക്കലുമില്ലാത്ത രീതിയില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പരിധികള്‍ ഭേദിച്ചിരിക്കുകയാണ്. ക്രമസമാധാനം പാടെ തകര്‍ന്നു. അക്രമവും ഗുണ്ടാവാഴ്ചയും നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് ഷിബു പറഞ്ഞു.
ലഹരിമാഫിയ സംസ്ഥാനത്ത് വളര്‍ന്ന് പന്തലിച്ചിട്ടും ശക്തമായ നടപടികൾക്കു ശ്രമിക്കാതെ പ്രചാരണ പരിപാടികൾ കൊണ്ട് കോടികൾ നഷ്ടപ്പെടുത്തുകയാണ്. മിക്ക ലഹരിക്കേസുകളിലും സിപിഎം പ്രവർത്തകരാണ് പിടിയിലാകുന്നതെന്നതും ശ്രദ്ധേയമാണെന്ന് ഷിബു പറഞ്ഞു.
ജില്ലാ ചെയർമാൻ വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെ. ശിവദാസന്‍ നായര്‍, പന്തളം സുധാകരന്, എ. ഷംസുദ്ദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.