+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ സ്‌​നേ​ഹ​സം​ഗ​മം

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളു​ടെ സ്നേ​ഹ​സം​ഗ​മ​വും ക​ലാ​മേ​ള​യും തി​രു​വ​ല്ല​യി​ല്‍ ന​ട​ന്നു. സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള
സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ സ്‌​നേ​ഹ​സം​ഗ​മം
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളു​ടെ സ്നേ​ഹ​സം​ഗ​മ​വും ക​ലാ​മേ​ള​യും തി​രു​വ​ല്ല​യി​ല്‍ ന​ട​ന്നു. സ്പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കു​രി​ശു​ക​വ​ല​യി​ല്‍നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശി​ര്‍​വ​ദി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. മാ​ര്‍ ക്രി​സോ​സ്റ്റം ന​ഗ​റി​ല്‍ ന​ട​ന്ന സ്‌​നേ​ഹ​സം​ഗ​മം ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ​ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശാ​ന്ത​മ്മ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ​ബ്ക​ള​ക്ട​ര്‍ ശ്വേ​ത നാ​ഗ​ര്‍​കോ​ട്ടി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി​നു അ​ടി​മാ​ലി നി​ര്‍​വ​ഹി​ച്ചു. പ​ത്മ​ശ്രീ ഡോ. ​കു​ര്യ​ന്‍ ജോ​ണ്‍ മേ​ളാം​പ​റ​മ്പി​ല്‍, ഇ​മാം അ​ല്‍​ഖാ​ഫി​സ് നൗ​ഫ​ല്‍ ഹു​സ്‌​നി, ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ല്‍, ഡോ. ​സി.​വി. വ​ട​വ​ന, ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കോ​ട്ട​യി​ല്‍, ഡോ. ​മ​ഞ്ജു ജോ​ര്‍​ജ്, എം. ​സ​ലിം, സാ​മു​വേ​ല്‍ ചെ​റി​യാ​ന്‍, ഡോ. ​കെ. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.