കൂത്തുപറമ്പ്: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്നയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങത്തൂർ കടവത്തൂരിലെ ചെരിച്ചൽ വീട്ടിൽ പി.എച്ച്. മുഹമ്മദിനെ (65) യാണ് ഇന്നലെ പുലർച്ചെ മൂന്നോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയുടെ രണ്ടാം നിലയിലെ സൈക്യാട്രി വാർഡിന് സമീപം ഗ്രിൽസിലാണ് മൃതദേഹം കണ്ടെത്തിയത്. പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ്.