താമരശേരി: ചുരത്തില്‍ ഇന്നലെ മൂന്നപകടങ്ങളിലായി വന്‍ ഗതാഗത തടസം നേരിട്ടു. നിയന്ത്രണം വിട്ട് മതിലിടിച്ചു നിന്ന പിക്കപ്പ് വാനിന്റെ ക്യാബിനുള്ളില്‍ മുക്കാല്‍ മണിക്കൂറോളം ഡ്രൈവര്‍ കുടുങ്ങിക്കിടന്നു.
ഇന്നലെ രാവിലെ 8.45ഓടെ നാലാം വളവിനും അഞ്ചാം വളവിനുമിടിയിലാണ് സംഭവം. കര്‍ണ്ണാടക സ്വദേശി നന്ദനാണ് ക്യാബിനുള്ളില്‍ അകപ്പെട്ടത്. മതിലില്‍ ജാമായ വാഹനത്തിന്റെ സ്റ്റിയറിംഗിനും സീറ്റിനുമിടയിലായി നന്ദന് കുടുങ്ങിക്കിടന്നു. ഒപ്പമുണ്ടായിരുന്ന സഹായി ഹേമന്ത് വാഹനത്തില്‍ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് തെറിച്ചു വീണെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ജെസ്റ്റിന് കുന്നുംപുറം, സമിതി അഗം അടിവാരം ക്രെയിന്‍ ഡ്രൈവര്‍ അമ്പാടി ഗിരീഷ് എന്നിവരും യാത്രക്കാരും ചേര്‍ന്ന് വാഹനത്തിന്റെ ഡാഷ്ബോഡ് പൊളിച്ചാണ് നന്ദനെ പുറത്തെടുത്തത്. മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന പിക്കപ്പില്‍ നിന്ന് പരിക്കുകളില്ലാതെ നന്ദന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മുക്കത്തു നിന്നും ഫയര്‍ഫോഴ്സും താമരശേരി പോലീസും സ്ഥലത്തെത്തി.
രാവിലെ എട്ടരയോടെ ചുരത്തില്‍ എട്ടാം വളവിന് സമീപം ടിപ്പറും കണ്ടെയിനര്‍ ലോറിയും കൂട്ടിയിച്ച് ഗതാഗതം സ്തംഭിച്ചു. വൈകു ന്നേരം മൂന്നരയോടെ ചുരത്തില്‍ ഒന്നാം വളവില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒന്നര മണിക്കൂര്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
വാഹനങ്ങള്‍ ഒറ്റവരിയായി കടത്തി വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. അടിവാരത്തുനിന്ന് ക്രെയിനെത്തിച്ച് അഞ്ചരയോടെയാണ് ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.