മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് 29, 30 തീയതികളിൽ ദ്വാരകയിൽ നടക്കും. ഫെസ്റ്റ് വിജയിപ്പിക്കുന്നതിനു ഒരുക്കം തകൃതിയിലാണ് പഞ്ചായത്തിൽ. പഞ്ചായത്ത് പരിധിയിലെ മുഴുവൻ അധ്യാപകരും ഡെലിഗേറ്റ് പാസ് വാങ്ങി. പാസ് വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തിൽ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക ജാക്വിലിൻ ജേക്കബ് ആദ്യ പാസ് ഏറ്റുവാങ്ങി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് ആയാത്ത്, അംഗങ്ങളായ ഷിൽസണ്‍ മാത്യു, വിനോദ് തോട്ടത്തിൽ, ബ്രാൻ അഹമ്മദുകുട്ടി, അധ്യാപകരായ ടി.പി. വിത്സണ്, സബിതമ്മ, സി.കെ. ശാന്തി, ബിന്ദു ലക്ഷ്മി, എ. മധു തുടങ്ങിയവർ പങ്കെടുത്തു.