പുൽപ്പള്ളി: മാനന്തവാടി രൂപത സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ 160 ഇടവകകളിലൂടെ കടന്നുപോകുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിന് മരകാവ് സെന്റ് തോമസ് ദേവാലയത്തിൽ സ്വീകരണം നൽകി.
മരകാവ് സെന്റ് തോമസ് ഇടവക വികാരി ഫാ. ജയിംസ് പുത്തൻപറന്പിലിന്റെ നേതൃത്വത്തിൽ ഇരുളം ഇടവകയിൽ നിന്നും തിരുസ്വരൂപം ഏറ്റുവാങ്ങി.
നിരവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകന്പടിയോടെ മരകാവിൽ എത്തിച്ച തിരുസ്വരൂപം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
മിഷൻലീഗ്, കെസിവൈഎം, എകെസിസി, മാതൃവേദി, വിൻസെന്റ് ഡീ പോൾ തുടങ്ങിയ ഇടവകയിലെ ഭക്ത സംഘടനകളുടെ അംഗങ്ങളും ഇടവകാംഗങ്ങളും തിരുസ്വരൂപം സ്വീകരിക്കാൻ എത്തിയിരുന്നു.
തോമസ് കടുവനാൽ, റോബർട്ട് കാട്ടാംകോട്ടിൽ, ബാബു നന്പുടാകം, വിൽസൻ മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
പൽപ്പള്ളി: തിരുഹൃദയ ദേവാലയത്തിൽ തിരുസ്വരൂപ പ്രയാണത്തിന് സ്വീകരണം നൽകി. മരകാവ് സെന്റ് തോമസ് ദേവാലയത്തിൽ നിന്ന് വികാരി ഫാ. ജോർജ് മൈലാടൂരിന്റെ നേതൃത്വത്തിൽ തിരുസ്വരൂപം ഏറ്റുവാങ്ങി.
പള്ളിയിലെത്തിച്ച തിരുസ്വരൂപം അഡ്വ. ജോയ് വളയംപിള്ളി, ഷിജി ചെരുവിൽ, മേരി പെരുന്പിൽ, സജി മോരുകുന്നേൽ എന്നിവർ ചേർന്ന് പ്രതിഷ്ഠിച്ചു.