മാനന്തവാടി: താൻ എഴുതിയ സ്ക്രിപ്റ്റിൽ തന്റെ പേരിലുള്ള വേദിയിൽ ആദ്യ ഇനത്തിൽ തന്നെ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യവനാർകുളം കീഴേക്കേടത്ത് ആലീസ് ജോസ്.
കൊട്ടിയൂർ ഐജഐം എച്ച്എസ്എസ് സ്കൂളിലെ അധ്യാപിക കൂടിയായ ആലീസ് ടീച്ചറുടെ ’പിതാക്കൻമാരുടെ പുസ്തകം’ എന്ന കഥയുടെ പേരാണ് വേദി മൂന്നിന് നൽകിയിരിക്കുന്നത്. പുസ്തകം ഈ വേദിയിൽ ആദ്യ ഇനമായി അവതരിപ്പിച്ച യുപി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടിൽ മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്ക്കൂളിലെ ശിവാനിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ടീച്ചറുടെ മഴയുടെ വിവിധ ഭാവങ്ങൾ എന്ന സ്ക്രിപ്റ്റാണ് ശിവാനി വേദിയിൽ അവതരിപ്പിച്ചത്.