+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെസിസി കുവൈറ്റ് എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു

കുവൈറ്റ് സിറ്റി: എം.പി വീരേന്ദ്രകുമാറിന്‍റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. കർമ്മ മേഖലകളിലെല്ലാം
ജെസിസി കുവൈറ്റ് എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു
കുവൈറ്റ് സിറ്റി: എം.പി വീരേന്ദ്രകുമാറിന്‍റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി)- കുവൈറ്റ് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.

കർമ്മ മേഖലകളിലെല്ലാം തന്‍റെതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച ദീർഘവീക്ഷണമുണ്ടായിരുന്ന മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമായിരുന്നു അദ്ദേഹമെന്നും പുതുതലമുറക്ക് പ്രേരണാശക്തിയായി അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജെസിസി മിഡിൽ ഈസ്റ്റ് കമ്മിറ്റ് വൈസ് പ്രസിഡന്‍റ് കോയ വേങ്ങര പറഞ്ഞു.

എം.പി വീരേന്ദ്രകുമാർ മുൻപ് ദീർഘ വീക്ഷണത്തോടെ പറഞ്ഞ പ്രാണവായുവിനും ശുദ്ധജലത്തിനുമായിരിക്കും ഭാവിയിൽ മനുഷ്യർ നെട്ടോട്ടം ഓടുകയെന്ന കാര്യം ഇന്ന് യാഥാർഥ്യത്തിൽ നമ്മൾ അനുഭവിക്കുന്ന അവസ്ഥയയെന്നും കോയ വേങ്ങര ഓർമിപ്പിച്ചു.

ജെസിസി കുവൈറ്റ് കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഷാജുദ്ധീൻ മാള, ഖലീൽ കായംകുളം, മണി പാനൂർ, പ്രദീപ് പട്ടാമ്പി, റഷീദ് കണ്ണവം, ഫൈസൽ തിരൂർ, ടി.പി അൻവർ, ബാലകൃഷ്ണൻ, ഷൈജു ഇരിങ്ങാലക്കുട, പ്രശാന്ത് എന്നിവരും പങ്കെടുത്തു. ഷംസീർ മുള്ളാളി സൂം മീറ്റിംഗ് നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ