കാസര്‍ഗോഡ്: മൂന്നുഭാഗവും പുഴകളും കായലും കൊണ്ട് ചുറ്റപ്പെട്ട് കിടക്കുന്ന തീരദേശ പഞ്ചായത്തുകളായ വലിയപറമ്പ്, പടന്ന, രാമന്തളി, മാടായി, മാട്ടൂല്‍ എന്നിവയ്ക്ക് സിആര്‍സെഡ് നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിയമത്തില്‍ ഇളവ് ലഭ്യമാകുന്നില്ലെങ്കില്‍ വരുംതലമുറകള്‍ക്ക് ഇവിടെ തുടര്‍ന്നു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിആര്‍സെഡ് നിയമം ബാധകമായതുമൂലം ഈ പഞ്ചായത്തുകളിലെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ സ്വന്തം സ്ഥലത്ത് വീട് നിര്‍മിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ ആയിരത്തോളം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സാധാരണ ജീവിതം തന്നെ തടസപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് തീരദേശ നിയമത്തില്‍ ഇളവ് ലഭിക്കുന്ന പഞ്ചായത്തുകളുടെ കൂട്ടത്തില്‍ ഇവയെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഉണ്ണിത്താന് ആവശ്യപ്പെട്ടു.
തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍പെട്ട 66 പഞ്ചായത്തുകളെ 2011ല്‍ കേരള സര്‍ക്കാരും 175 പഞ്ചായത്തുകളെ 2021 ല്‍ കേന്ദ്ര സര്‍ക്കാരും നഗര പഞ്ചായത്തുകളാക്കി മാറ്റി ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ 66 പഞ്ചായത്തുകളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇളവ് ലഭിക്കാന്‍ തികച്ചും അര്‍ഹതയുള്ള കാസര്‍ഗോഡ് മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ഈ പട്ടികകളിലൊന്നും ഉള്‍പ്പെട്ടില്ലെന്നത് സങ്കടകരമാണെന്നും ഉണ്ണിത്താന് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ മേല്‍ പറഞ്ഞ പഞ്ചായത്തുകളെ കൂടി നഗര പഞ്ചായത്തുകളാക്കി സിആര്‍സെഡ് ഇളവുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെ 2019 ലെ സിആര്‍സെഡ് വിജ്ഞാപന പ്രകാരം ദ്വീപുകളില്‍ പോലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലാത്ത ദൂരപരിധി ഹൈ ടൈഡ് ലൈനില്‍ നിന്നും 20 മീറ്ററാണ്. എന്നാല്‍ സ്പിറ്റ് ഐലന്‍ഡുകളുടെ പട്ടികയില്‍ വരുന്ന വലിയപറമ്പ്, രാമന്തളി പഞ്ചായത്തുകളില്‍ ഈ ദൂരപരിധിയുടെ ആനുകൂല്യം പോലും നിലവില്‍ ലഭിക്കാതെ വന്നിരിക്കുകയാണ്. ഈ കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേതന്നെ മുഖ്യമന്ത്രിക്കും തീരദേശ മാനേജമെന്റ് അഥോറിറ്റി ചെയര്‍മാനും കത്ത് നല്‍കിയിരുന്നതായും എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണിത്താന് അറിയിച്ചു.