ചെമ്പേരി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് ഏരുവേശി മണ്ഡലം കമ്മിറ്റി ചെമ്പേരി ടൗണിൽ പ്രതിഷേധസംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാല്‍ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന നേതാവ് ജോയി തെക്കേടത്ത്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, മണ്ഡലം മുൻ പ്രസിഡന്റുമാരായ ജോണി മുണ്ടയ്ക്കൽ, ജോസഫ് കൊട്ടുകാപ്പള്ളി, വൈസ് പ്രസിഡന്റ് ജോൺസൺ പുലിയുറുമ്പിൽ, കുര്യാക്കോസ് പുതിയിടത്ത്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.