മണക്കടവ്: മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് 26മുതൽ ജനുവരി മൂന്നു വരെ മാന്പൊയിൽ സേക്രട്ട് ഹാർട്ട് എൽപി സ്കൂളിൽ നടക്കും. സംഘാടക സമിതിയോഗം ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്തേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പള്ളിച്ചൻകുടിയിൽ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ടി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ് കുമാർ, പ്രിൻസിപ്പൽ പി.വി. പ്രവീഷ് കുമാർ, മുഖ്യധ്യാപകൻ വിമൽ കുമാർ, എസ്എംഎസി ചെയർമാൻ കെ.ആർ. രതീഷ്, പ്രോഗ്രാം ഓഫീസർ പുഷ്പ കോയോൻ, തോമസ് എടക്കരകണ്ടത്തിൽ, സെബാസ്റ്റ്യൻ കാലവനാൽ, എൽപി സ്കൂൾ മുഖ്യാധ്യാപിക സാലി, ബ്രൂസിലി മൂഴിയിൽ എന്നിവർ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ പള്ളിച്ചൻകുടിയിൽ രക്ഷധികാരിയായും ബിന്ദു ഷാജു ഏറത്തേൽ ചെയർപേഴ്സണായും കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ടി.എസ്. സന്തോഷ്-വൈസ് ചെയർമാൻ, പി.വി. പ്രവീഷ് കുമാർ-കൺവീനർ, സാലി-ജോയിന്റ് കൺവീനർ.
യൂണിറ്റ് സമ്മേളനം
ശ്രീകണ്ഠപുരം: എസ്ഇഎസ് കോളജ് കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ യൂണിറ്റ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു. പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എൻ.എം. ശ്രീകുമാർ, പ്രത്യുഷ് പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ.വി. വിദ്യ -പ്രസിഡന്റ്, പി. ശ്രീകുമാർ -സെക്രട്ടറി, കെ.ആർ. അഖിൽ -ട്രഷറർ.
സ്മാർട്ട് ക്ലാസ് റൂമിന് ഭരണാനുമതി
ശ്രീകണ്ഠപുരം: പ്രത്യേക വികസന നിധി ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിന് ഭരണാനുമതിയായെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂൾ നെല്ലിക്കാംപൊയിൽ (85,496 രൂപ), സെന്റ് ജോസഫ് യുപി സ്കൂൾ പുലിക്കുരുമ്പ (89,162രൂപ ) എന്നീ സ്കൂളുകളിലാണ് സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നത്.
ഫ്ലാഷ് മോബ്
സംഘടിപ്പിച്ചു
ചെറുപുഴ: വനിതാ-ശിശു വികസന വകുപ്പ്, അഡീഷണൽ ഐസിഡിഎസ് പെരിങ്ങോം, കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓറഞ്ച് ദി വേൾഡ് കാമ്പയിനിന്റെ ഭാഗമായി ചെറുപുഴയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, സ്ഥിരം സമിതി ചെയർമാൻ കെ.കെ. ജോയി, ഐസിഡിഎസ് സൂപർവൈസർ മായാ ജ്യോതി, എൻഎസ്എസ് കോ-ഓർഡിനേറ്റർ ബബിത ബെക്കർ എന്നിവർ പ്രസംഗിച്ചു.