പാലക്കാട്: സമ്മതിദായകപ്പട്ടിക പുതുക്കൽ2023 മായി ബന്ധപ്പെട്ട് 2022 നവംബർ ഒൻപതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർക്കും 18 വയസ് പൂർത്തിയായിട്ടും പേര് ചേർത്തിട്ടില്ലാത്തവർക്കും ഇന്നു വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം.
നവംബർ ഒൻപതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിലുള്ള പേര്, വിലാസം എന്നീ വിവരങ്ങൾ തിരുത്തുന്നതിനും പഴയ ഫോട്ടോ മാറ്റി പുതിയതു നൽകുന്നതിനും ഇന്ന് അപേക്ഷിക്കാം.
അക്ഷയ കേന്ദ്രങ്ങൾ വഴിയും പേരു ചേർക്കാൻ അപേക്ഷിക്കാം. ഇപ്പോൾ കൊടുക്കുന്ന അപേക്ഷകൾ പരിഗണിച്ച് ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. നിലവിൽ 17 വയസ് പൂർത്തിയായവർക്കും മുൻകൂറായി പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിഭാഗങ്ങളുമായും എല്ലാ വില്ലേജ് ഓഫീസുകളുമായും ബന്ധപ്പെടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.