പാലക്കാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള ജില്ലാ സമ്മേളനവും ഓട്ടോ എക്സ്പോയും 9, 10 തീയതികളിൽ കോട്ടമൈതാനത്ത് നടക്കും. നാളെ രാവിലെ പത്തിന് എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം നഗരസഭാധ്യക്ഷ പ്രിയ അജയൻ നിർവഹിക്കും. ഇതോടനുബന്ധിച്ച് വോളന്റിയേഴ്സ് മീറ്റ്, മെഡിക്കൽ ക്യാന്പ്, കായിക മത്സരങ്ങൾ, കുടുംബസംഗമം നടക്കും. പത്തിന് രാവിലെ 11 ന് നടക്കുന്ന സെമിനാർ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം കോട്ടമൈതാനത്ത് സമാപിക്കും. പൊതു സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. എംഎൽഎ മാരായ ഷാഫി പറന്പിൽ, എ. പ്രഭാകരൻ എന്നിവർ മുഖ്യാതിഥികളാകും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓട്ടോ എക്സ്പോയിൽ വൻകിട കന്പനികളുടെ പ്രദർശന, വിൽപന സ്റ്റാളുകളുണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സി.സി. ജയൻ, ട്രഷറർ പി.എസ്. സുജിത്ത് പങ്കെടുത്തു.
ലാബ് ടെക്നീഷ്യൻ നിയമനം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകൾ സഹിതം 14 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491 2533327, 2534524.