തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പോത്സവത്തിൽ കുട്ടികൾക്കും പങ്കെടുക്കാം. പുഷ്പോത്സവത്തിന്റെ ഭാഗമായുള്ള ഫ്ലവർ അറേഞ്ച്മെന്റ് മത്സരത്തിലാണ് മുതിർന്നവരോടൊപ്പം സ്കൂൾ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമുള്ളത്. കോമേഴ്സ്യൽ ഫ്ലോറിസ്റ്റുകൾക്ക് വേണ്ടി സ്റ്റാൾ ഡെക്കറേഷൻ അടക്കമുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്കുവേണ്ടി പത്തിനു മുൻപായി 9249798390, 9496206950, 9447515151 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഈ മാസം 21 മുതൽ ജനുവരി മൂന്നു വരെയാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.
കേരളോത്സവം സമാപിച്ചു
കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ബിജുകുമാർ, ബേബി രവീന്ദ്രൻ, ടി.ആർ.മനോജ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുളസീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസീത, ഡിവിഷൻ മെമ്പർമാരായ സരളമ്മ, ഷീല, അഫ്സൽ, ബൻഷാ ബഷീർ, നിഹസ്, ബിഡിഒ ശ്രീജാ റാണി എന്നിവർ പ്രസംഗിച്ചു.