പേരൂർക്കട : രാഷ്ട്രത്തിന് വേണ്ടി ജീവന് ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള ആദരം അര്‍പ്പിക്കുന്നതിനുള്ള സായുധസേനാ പതാകദിനത്തോട് അനുബന്ധിച്ച്, പതാകനിധിയിലേക്കുള്ള ജില്ലയിലെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ഫണ്ടിലേക്ക് ആദ്യ സംഭാവന നല്കിയ കളക്ടര്‍ എന്‍സിസി കേഡറ്റുകളില്‍ നിന്നും സായുധസേനാ ദിനാചരണ സ്റ്റാന്പ് കൈപ്പറ്റുകയും ചെയ്തു.
2021ലെ സായുധസേനാ പതാകദിനാചരണത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവര്ക്കുള്ള പുരസ്കാരങ്ങളും കളക്ടര്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയം പട്ടം, സര്‍ക്കാര്‍ ഓഫീസ് വിഭാഗത്തില്‍ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി, എന്‍സിസി ബറ്റാലിയന് വിഭാഗത്തില്‍ എന്‍സിസി ഗ്രൂപ്പ് ഹെഡ്ക്വോര്‍ട്ടേഴ്സ് പേരൂര്‍ക്കട എന്നിവരാണ് പുരസ്കാരം കരസ്ഥമാക്കിയത്.
കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.കെ. സതീന്ദ്രന്, വെല്‍ഫെയല്‍ ഓര്‍ഗനൈസര്‍ ഹരിലാല്‍, സൈനിക ഉദ്യോഗസ്ഥര്‍, എന്‍സിസി കേഡറ്റുകള്‍ തുടങ്ങിയവർ പങ്കെടുത്തു.