തിരുവനന്തപുരം: ആധാരം എഴുത്ത് അസോസിയേഷൻ (എകെഡബ്ല്യു ആൻഡ് എസ്എ) തൊഴിൽ സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി. ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി ഉപേക്ഷിക്കുക, ടൈംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരം എഴുത്ത്, തൊഴിൽ സംരക്ഷിക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച റാലി കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനത്തിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. അൻസാർ, നേതാക്കളായ ഒ.എൻ. ദിനകരൻ, സി.പി. അശോകൻ, ഇ. മോഹനൻകുമാർ, കെ. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.