+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും

കാട്ടാക്കട : മൈ​താ​ന​വും അ​ര​ങ്ങും ഉ​ണ​ര്‍​ന്നു. ഇ​നി​യു​ള്ള നാ​ലു​നാ​ളു​ക​ള്‍ ജി​ല്ല​യി​ലെ യു​വ​ജ​ന​ത​യ്ക്ക് ക​ലാ​കാ​യി​ക മാ​മാ​ങ്ക​ത്തി​ന്‍റെ ആ​വേ​ശം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കേ​ര
ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്  ഇ​ന്ന് തി​രി​തെ​ളി​യും
കാട്ടാക്കട : മൈ​താ​ന​വും അ​ര​ങ്ങും ഉ​ണ​ര്‍​ന്നു. ഇ​നി​യു​ള്ള നാ​ലു​നാ​ളു​ക​ള്‍ ജി​ല്ല​യി​ലെ യു​വ​ജ​ന​ത​യ്ക്ക് ക​ലാ​കാ​യി​ക മാ​മാ​ങ്ക​ത്തി​ന്‍റെ ആ​വേ​ശം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കേ​ര​ള യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന് ഇ​ന്ന് മ​ല​യി​ന്‍​കീ​ഴി​ൽ തി​രി​തെ​ളി​യും. ഇ​ന്നും നാ​ളെ​യു​മാ​യി കാ​യി​ക​മ​ത്സ​ര​ങ്ങ​ളും 9,10,11 തി​യ​തി​ക​ളി​ല്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും.
കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​വ​ളം എം​എ​ല്‍​എ എ. ​വി​ന്‍​സ​ന്‍റ് നി​ര്‍​വ​ഹി​ക്കും. വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജ് ഗ്രൗ​ണ്ട്, വെ​ങ്ങാ​നൂ​ര്‍ വി​പി​എ​സ് മ​ല​ങ്ക​ര ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ സ്റ്റേ​ഡി​യം, മാ​റ​ന​ല്ലൂ​ര്‍ ക​ണ്ട​ല ഷാ​സ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, പൂ​ങ്കോ​ട് രാ​ജീ​വ്ഗാ​ന്ധി നാ​ഷ​ണ​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ് കാ​യി​ക​മ​ത്സ​ര വേ​ദി.
ക​ലാ​മ​ത്സ​ര​ങ്ങ​ള്‍
അ​ഞ്ച് വേ​ദി​ക​ളി​ലാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ള്‍​ക്ക് നാ​ളെ തു​ട​ക്ക​മാ​വും. മ​ല​യി​ന്‍​കീ​ഴ് വി​ബി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ ഒ​ൻ​പ​തി​ന് പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ല്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. മ​ല​യി​ന്‍​കീ​ഴ് വി​ബി​എ​ച്ച്എ​സ്എ​സ്, ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് വേ​ദി​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
11 ന് ​വൈ​കു​ന്നേ​രം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടും സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടും കൂ​ടി കേ​ര​ളോ​ത്സ​വം സ​മാ​പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ല​ഹ​രി​വി​രു​ദ്ധ
ബോ​ധ​വ​ത്ക​ര​ണ കൂ​ട്ട​യോ​ട്ടം
ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​മ​ല​യി​ന്‍​കീ​ഴ് ജം​ഗ്ഷ​നി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​മ്മേ​ള​നം ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ത​ച്ചോ​ട്ട്കാ​വ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ മ​ല​യി​ന്‍​കീ​ഴ് വ​രെ ആ​വേ​ശ കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
പൊ​തു​സ​മ്മേ​ള​നം ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് പ്ര​സീ​ത ചാ​ല​ക്കു​ടി ന​യി​ക്കു​ന്ന മെ​ഗാ​ഷോ അ​ര​ങ്ങേ​റും.