കോട്ടയം: ജനുവരിയില്‍ കോട്ടയത്തു നടക്കുന്ന എംജി സര്‍വകലാശാലാ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ -യുനോയ 2022ന്റെ ലോഗോ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ എറണാകുളം മഹാരാജാസ് കോളജില്‍ പ്രകാശനം ചെയ്തു. അക്കാദമിക് കാര്‍ണിവലിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയി അധ്യക്ഷത വഹിച്ചു.
കാര്‍ണിവലിന്റെ ആശയവും പരിപാടികളുടെ വിശദാംശങ്ങളും യഥാക്രമം സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എസ്. ഷാജിലാ ബീവിയും ഡോ. ബിജു തോമസും അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ജോസ്, പി. ഹരികൃഷ്ണന്, ഡോ. കെ.എം. സുധാകരന്, ഡോ. ബാബു മൈക്കിള്‍, പരീക്ഷാ കണ്ട്രോളര് ഡോ.സി.എം. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാരാജാസ് കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും അക്കാദമിക ഗവേഷണ പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ചുകള്‍ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവു നല്‍കുന്നത് ലക്ഷ്യമിട്ടാണ് ജനുവരി 17 മുതല്‍ 19 വരെ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.