വടവാതൂർ: ഗിരിദീപം കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റും ഗ്രീൻലീഫും സംയുക്തമായി സ്റ്റോക്ക്ഹോം പരിസ്ഥിതിദിന പ്രഖ്യാപനത്തിന്റെ അന്‍പതാം വാർഷികം ആചരിച്ചു.
ഗ്രീൻലീഫ് ദ്രുമയുടെ ഉദ്ഘാടനം നാദസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കർ നിർവഹിച്ചു. ഗിരിദീപം സ്കൂളിലെയും കോളജിലെയും ആയിരം വിദ്യാർഥികളെ അണിനിരത്തി സ്റ്റോക്ക്ഹോം 50 ഓണ്‍ലി വണ്‍ പ്ലാനറ്റ് എന്ന വേർഡ് ഇല്യുസ്ട്രേഷൻ നടത്തി.
ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഡയറക്ടർ ഫാ. ജോസഫ് നോബിൾ ഒഐസിയുടെ നേതൃത്വത്തിൽ ഏവരും പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ഭൗമ സദാചാരവും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാർ സിനിമ സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു.
1972ലാണ് ആദ്യ പരിസ്ഥിതി സമ്മേളനം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നടന്നത്.
കോളജ് ഡയറക്ടർ ഫാ. ജസ്റ്റിൻ തോമസ് ഒഐസി, കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ആൻ മേരി ജേക്കബ്, സി.ആർ. നീലകണ്ഠൻ, എസ്.പി. രവി, സി.പി. റോയ്, ബിസിഎം കോളജ് ഇംഗീഷ് വിഭാഗം മേധാവി ഡോ. റിയ സൂസൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.