കൊല്ലം: ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ച വണ്‍ മില്യൻ ഗോൾ കാന്പയിനിന്റെ ഭാഗമായി കൊല്ലം സിറ്റി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് പരിപാടി സംഘടിപ്പിച്ചു.
സിറ്റി പോലീസ് മേധാവി മെറിൻ ജോസഫ് ഗോളടിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കാൽപ്പന്ത് കളിയേക്കാൾ ആവേശത്തോടെ യുവജനങ്ങളും വിദ്യാർഥികളും പങ്കാളികളാകണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വനിതാ ബറ്റാലിയൻ കാമാൻഡന്റ് അബ്ദുൾ റഷീദ്, കൊല്ലം സിറ്റി അഡീഷണൽ ഡെപ്യുട്ടി കമ്മീഷണർ സോണി ഉമ്മൻ കോശി, സ്പെഷൽ ബ്രാഞ്ച് എസിപി അശോക് കുമാർ, ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യൂ, ഡിസിആർബി എസിപി പ്രദീപ്കുമാർ, കൊല്ലം എസിപി അഭിലാഷ് എന്നിവർക്കൊപ്പം പോലീസ് സംഘടനാ ഭാരവാഹികളും മറ്റ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.