ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കുമായിരുന്നു ക്ലാസ്.
പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം, മികച്ച ഉപരിപഠന സാധ്യതകൾ എന്നിവയെക്കുറിച്ച് എച്ച്ആർ ട്രെയിനറും കരിയർ കൗൺസിലറുമായ സുനിൽ ഡി കുരുവിള ക്ലാസ് നയിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, പിടിഎ പ്രസിഡന്റ് ഡോ. അലക്സ് ഫിലിപ് എന്നിവർ പ്രസംഗിച്ചു.
ഫാത്തിമ കോളേജിൽ ഓറഞ്ച്
ദ വേൾഡ് കാമ്പയിൻ നടത്തി
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജ് നാഷണൽ സർവീസ് സ്കീമും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി "ഓറഞ്ച് ദ വേൾഡ്' കാമ്പയിന്റെ ഭാഗമായി സെമിനാറും "സ്ത്രീ സുരക്ഷ' എന്ന വിഷയത്തിൽ സംവാദവും കോളേജിൽ നടത്തി.
സംവാദത്തിന് വനിതാ ശിശുവികസന വകുപ്പിലെ കൗൺസിലർമാരായ ഷെർഫി, വിന്നി സെബാസ്റ്റ്യൻ, കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.കെ. പി. ഡിന്റു, ഡോ. എസ്. മഞ്ജു എന്നിവർ നേതൃത്വം നൽകി. സംവാദം വൈസ് പ്രിൻസിപ്പൽ ഡോ. എം. ആർ.ഷെല്ലി ഉദ്ഘാടനം ചെയ്തു. എൻഎസ്എസും വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന കർമ പരിപാടികൾക്കും തുടക്കം കുറിച്ചു.