പൊൻകുന്നം: കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ജിതിൻ ജെ. ജോസ് പുഷ്അപ് അടിച്ചു നേടിയെടുത്തത് ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ് നേട്ടം. അതും ഒരു കാൽ ഉയർത്തി ആണിയിൽനിന്നുള്ള വൺ ലെഗ് റെയ്സ്ഡ് പുഷ്അപ് ഓൺ നെയിൽസ്.
30 സെക്കൻഡിനുള്ളിൽ 48 പുഷ്അപ് ഒറ്റക്കാലിൽ കൈകൾ ആണികളിൽ വച്ചാണ് എംബിഎ ബിരുദധാരിയായ ജിതിൻ (26) റിക്കാർഡിട്ടത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ജിതിൻ പരിശീലനത്തിന്റെ ഭാഗമായി പുഷ്അപ് ദിവസവും ചെയ്യുന്നുണ്ട്.
കരാട്ടെ അധ്യാപകരായ അനൂപ് കെ. ജോൺ, കെ.ജി. സന്തോഷ് കുമാർ എന്നിവരുടെ ശിക്ഷണത്തിലാണു പരിശീലനം. കാഞ്ഞിരമറ്റം പാറേക്കുളത്ത് ജിജി ജോസഫ്-മിനി ജിജി ദമ്പതികളുടെ മകനാണ് ജിതിൻ.