മുണ്ടക്കയം: തോട്ടം തൊഴിലാളികളുടെ ശമ്പള വർധന നടപ്പാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്കും മുണ്ടക്കയം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി.
തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയായി വർധിപ്പിക്കുക, താമസസൗകര്യം മെച്ചപ്പെടുത്തുക, ചികിത്സാ ആനുകൂല്യങ്ങൾ നൽകുക, തോട്ടം മേഖലയിലെ വന്യമൃഗശല്യത്തിനെതിരേ അടിയന്തര ഇടപെടൽ സർക്കാർ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്കും ധർണയും നടത്തിയത്.
കേരള പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.