പത്തനംതിട്ട: യുവാവിനെയും സുഹൃത്തിന്റെ പിതാവിനെയും വെട്ടിപ്പരിക്കേല്പിച്ച കേസില്‍ രണ്ടുപേരെ കൊടുമണ്‍ പോലീസ് പിടികൂടി.
കൊടുമണ്‍ ഇടത്തിട്ട ഐക്കരെത്ത് മുരുപ്പ് ഈറമുരുപ്പെല് അമല്‍ സുരേഷി(20)നെയും, സുഹൃത്തിന്റെ പിതാവ് രഘുവിനെയും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്.
ഐക്കരേത്ത് മുരുപ്പ് കരിമ്പന്നൂര്‍ മണി (27), ഐക്കരേത്ത് മുരുപ്പ് ഗീതാഭവനം ഗിരീഷ് (31) എന്നിവരാണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഐക്കരേത്ത് മുരുപ്പിലാണ് സംഭവം. രഘുവിന്റെ വീട്ടിലേക്കുപോകുമ്പോഴായിരുന്നു അമലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്.
തുടര്‍ന്ന് രഘുവുമായി തിരിച്ചുവന്ന അമലിനെ ഇരുവരും ചേര്‍ന്ന് വെട്ടിപരിക്കേല്പിക്കുകയുമായിരുന്നു. തടസംപിടിച്ച രഘുവിനും വെട്ടേറ്റു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.