കോട്ടയം: ജില്ലാതല കേരളോത്സവം 10 മുതല്‍ 12 വരെ കോട്ടയത്തു നടക്കും. 10ന് രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
10, 11, 12 തീയതികളില്‍ കലാ, കായിക മത്സരങ്ങള്‍ നടക്കും. കലാമത്സരങ്ങള്‍ ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ വേദികളിലും കായിക-ഗെയിംസ് മത്സരങ്ങള്‍ നാഗമ്പടം മൈതാനം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, ചെസ് അക്കാദമി, സിഎംഎസ് കോളജ് ഗ്രൗണ്ട്, ഗാന്ധിനഗര്‍ തോപ്പന്‍സ് അക്കാദമി എന്നിവിടങ്ങളിലും നടക്കും. 11 ബ്ലോക്കുകളില്‍നിന്നും ആറു നഗരസഭകളില്നിന്നുമുള്ള മത്സരാര്‍ഥികളാണ് ജില്ലാതല കേരളോത്സവത്തില്‍ മാറ്റുരയ്ക്കും.
അല്‍ഫോന്‍സാ സൂക്ത മത്സരം
വാകക്കാട്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി വാകക്കാട് സെന്റ് പോള്‍സ് എല്‍പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ അല്‍ഫോന്‍സാ സൂക്ത മത്സരം നടത്തും. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) കുട്ടികള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2001,1001, 751 രൂപ സമ്മാനമായി നൽകും. വീഡിയോ അയയ്ക്കേണ്ട അവസാന തീയതി 15. രജിസ്ട്രേഷന് ഫോണ്‍: 8075854823.