പാലാ: ജൂബിലി തിരുനാളിനോടനുബന്ധിച്ചു പാലാ ടൗണില്‍ ഇന്നു രാവിലെ പത്തു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കോട്ടയം ഭാഗത്തുനിന്നു പാലാ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂര്‍ ഭാഗത്തുനിന്നു ബൈപാസ് റോഡുവഴി പോകണം. ഈരാറ്റുപേട്ടയില്‍നിന്നു വരുന്ന വാഹനങ്ങള്‍ മഹാറാണി ജംഗ്ഷന്, കിഴതടിയൂര്‍ ജംഗ്ഷന് വഴി ബൈപാസിലൂടെയും പൊന്‍കുന്നം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പന്ത്രണ്ടാംമൈലില്നിന്നു കടപ്പാട്ടൂര്‍ ബൈപാസ് വഴിയും പോകണം. തൊടുപുഴ റൂട്ടില്‍നിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ബൈപാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരണം.
ഉപവാസ മധ്യസ്ഥ പ്രാര്‍ഥന
പാലാ: രൂപത കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 മുതല്‍ രണ്ടുവരെ പാലാ കത്തീഡ്രലില്‍ ഉപവാസ മധ്യസ്ഥ പ്രാര്‍ഥന നടത്തും. രാവിലെ 9.30ന് ജപമാല, പത്തിനു സ്തുതി ആരാധന, 10.30ന് വിശുദ്ധ കുര്‍ബാന, 12ന് വചനപ്രഘോഷണം -ബ്രദര്‍ സിബി ചെരുവില്‍പുരയിടം, ഒന്നിനു ദിവ്യകാരുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ആന്തരിക സൗഖ്യധ്യാനം
കുടക്കച്ചിറ: ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ 10നു ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ 13ന് വൈകുന്നേരം നാലുവരെ ആന്തരികസൗഖ്യ ധ്യാനം നടക്കും. ഫാ. ജോയി വള്ളിയാംതടത്തില്‍, ബ്രദര്‍ ബെന്നി അമനകര എന്നിവര്‍ ധ്യാനം നയിക്കും. ഫോണ്‍: 9961631165.
അസീസിയില്‍ ധ്യാനം
ഭരണങ്ങാനം: അസീസി ധ്യാനകേന്ദ്രത്തില്‍ 15 മുതല്‍ 19 വരെ ഫാ.ബോബി ജോസ് കട്ടിക്കാട്ട് കപ്പൂച്ചിന്‍ നയിക്കുന്ന വിശ്വാസവളര്ച്ചാ ധ്യാനം നടക്കും. ഫോണ്‍: 04822 238335, 8590124063.