മാലോം: പുഞ്ച പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും ടിഎസ്എസ്എസ് ട്രസ്റ്റ് പുഞ്ചയും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് മാലോം സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി ക്ലബ് പ്രസിഡന്റ് ബിജു കുഴിപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. സിജു തെക്കേറ്റം, ഷിബു പച്ചോലില്‍, ദേവസ്യേ തറപ്പേല്‍, ശ്രീജ രാമചന്ദ്രന്, ജെസി ചാക്കോ, ഷാജു അയിത്തമറ്റം, ബിന്ദു സാബു, സോജി കരിമ്പനാക്കുഴിയില്‍, ഷോണി കെ.ജോര്‍ജ്, രഘു വെള്ളരിക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു.
ആല്ബിന് അഭിനന്ദനവുമായി
എം.രാജഗോപാലന്‍ എംഎല്‍എ
പാലാവയല്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ് ജമ്പില്‍ സ്വര്‍ണമെഡല്‍ നേടിയ പാലാവയല് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആല്ബിന് ആന്റണിയെ അഭിനന്ദിക്കാന്‍ എം.രാജഗോപാലന്‍ എംഎല്‍എ സ്റ്റേഡിയത്തിലെത്തി.
നിയമസഭാ സമ്മേളനത്തിന്റെ ഇടവേളയിലാണ് എംഎല്‍എ ആല്‍ബിനെ നേരില്‍കണ്ട് അനുമോദിക്കാനെത്തിയത്. കോച്ച് കെ.എസ്.മാത്യു, സ്കൂളിലെ കായികാധ്യാപകന് നിഥിന് ജോസഫ് എന്നിവരെയും എംഎല്‍എ അനുമോദിച്ചു.