കാഞ്ഞങ്ങാട്: സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സാന്നിധ്യമുറപ്പിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇനി പോലീസിന്റെ കുപ്പായത്തിലും കൈവയ്ക്കാനൊരുങ്ങുന്നു. പോലീസ്, എക്സൈസ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്കൗട്ട് തുടങ്ങിയ സേനാവിഭാഗങ്ങള്‍ക്ക് യൂണിഫോമുകള്‍ തുന്നി നല്‍കുകയെന്ന ലക്ഷ്യത്തോടെ ഉദുമയില്‍ കുടുംബശ്രീയുടെ പുതിയ സംരംഭം തുടങ്ങുകയാണ്.
വെറുതെയങ്ങ് ചെന്ന് യൂണിഫോം തയ്ക്കാന്‍ തുടങ്ങുകയല്ല. ഔദ്യോഗിക യൂണിഫോമുകളുടെ നിര്‍മാണത്തില്‍ 35 ദിവസത്തെ വിദഗ്ധ പരിശീലനം നേടിയതിനു ശേഷമാണ് ഇവര്‍ ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഓരോ സേനയുടെയും യൂണിഫോമിന്റെ പ്രത്യേകതകളും യൂണിഫോമില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങളുമെല്ലാം ഇവരെ പഠിപ്പിച്ചിട്ടുണ്ട്. ഉദുമ പഞ്ചായത്ത് സിഡിഎസിനു കീഴിലുള്ള 15 വനിതകളാണ് ഈ മേഖലയില്‍ പരിശീലനം നേടിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശീ സംവിധാനമായ ജോബ് കഫെയില്‍ വച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
പരിശീലനത്തിന്റെ പൂര്‍ത്തീകരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ എം.സനൂജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്രീലത, ജോബ് കഫെ സ്കില്‍ മാനേജ്മെന്റ് കേന്ദ്രം ഡയറക്ടര്‍ എ.വി.രാജേഷ്, കോ-ഓര്‍ഡിനേറ്റര്‍ പി.ജ്യോതിഷ്, പരിശീലകന് കെ.പവനന് എന്നിവര്‍ സംബന്ധിച്ചു.