കണ്ണൂർ: ഖാദി ബോർഡിൽനിന്നും പിരിച്ചുവിട്ട ജീവനക്കാരിക്ക് ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ധാർഷ്ട്യം വെടിയണമെന്ന് കെപിസിസി മെംബർ കെ.സി. മുഹമ്മദ് ഫൈസൽ. കണ്ണൂർ ഖാദി ഭവന് മുന്നിൽ മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറ്റ്യാട്ടൂരിലെ നിഷയ്ക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് മഹിള കോൺഗ്രസിന് നേതൃത്വം നൽകേണ്ടിവരും. തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാതെ ആഡംബര കാറുകൾ വാങ്ങാനും ധൂർത്തടിക്കാനും വൈസ് ചെയർമാൻ കാണിക്കുന്ന ധാർഷ്ട്യം ഖാദി പ്രസ്ഥാനത്തെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് അധ്യക്ഷത വഹിച്ചു. എം. ഉഷ, ഡോ. കെ.വി. ഫിലോമിന, സി.ടി. ഗിരിജ, അത്തായി പദ്മിനി, ഇ.പി. ശ്യാമള, കെ.പി. വസന്ത, കെ.പി. നസീമ, കുഞ്ഞമ്മ തോമസ്, പി.വി. ധനലക്ഷ്മി, എം.വി. വത്സല, ശർമിള തലശേരി, ജിഷ വള്ള്യായി, പി.കെ. ഇന്ദിര, ടി.പി. എന്നിവർ പ്രസംഗിച്ചു.