കണ്ണൂർ: കാലിത്തീറ്റ വില കുത്തനെ കൂടിയതിനാൽ പാൽ വില വർധിപ്പിച്ചതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്നും കാലിത്തീറ്റ വിപണി സർക്കാർ നേരിട്ട് നിയന്ത്രിക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ് പറഞ്ഞു. ജില്ലാ പ്രവർത്തക അവലോകന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ശ്രീനി, ജോസഫ് പരത്തനാൽ, ടോമിച്ചൻ നടുത്തൊട്ടിയിൽ, ജസ്റ്റിൻ ജോർജ്, ജോർജ് തെക്കേടം എന്നിവർ പ്രസംഗിച്ചു.