പെരുമ്പടവ്: വാഹനാപകടത്തിൽ മരിച്ച കൊരട്ടിയിലെ അഖിലി(24)ന് വേദനയോടെ പെരുന്പടവ് ഗ്രാമത്തിന്റെ യാത്രാമൊഴി. കൊരട്ടിയിൽ സിബി-ബിജി ദമ്പതികളുടെ മകനായ അഖിലിന് ഒരാഴ്ച മുന്പാണ് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. ആലക്കോട് കൂട്ടാപറമ്പിൽ വച്ച് അഖിൽ യാത്ര ചെയ്ത സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോലി ലഭിച്ച വിവരം സഹപാഠികളോടും അധ്യാപകരോടും പറയാനായി ഉദയഗിരിയിലേക്ക് പോകുന്പോഴായിരുന്നു അപകടം. ഇന്നലെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിച്ചത്. പെരുമ്പടവ് സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം മുഖ്യകാർമികത്വം വഹിച്ചു.