കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിൽ കൈക്കരുത്ത് തെളിയിച്ച് മത്സരാർഥികൾ. നാല് വിഭാഗങ്ങളിലായി 36 പേർ പങ്കെടുത്തു.
അണ്ടർ 65 കിലോ, 75, 85, 85ന് മുകളിൽ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. പേരാവൂർ തുണ്ടി എച്ച് എസ് ഗ്രൗണ്ടിൽ ആർച്ചറി മത്സരവും നടന്നു. ഏഴ്, എട്ട് തീയതികളിൽ തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, എട്ടിന് കണ്ണൂർ ജിവിഎച്ച്എസ്എസിൽ ബാസ്ക്കറ്റ്ബോൾ, ഇരിണാവ് മിനി സ്റ്റേഡിയത്തിൽ വടംവലി, എട്ട്, ഒൻപത് തീയതികളിൽ മാടായി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ, കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ, ഒൻപത്, 10 തീയതികളിൽ പിണറായിയിൽ നീന്തൽ, കളരി, 10 ന് മാങ്ങാട്ടുപറമ്പ് സർവകലാശാല കാന്പസിൽ അത്ലറ്റിക്സ്, കതിരൂരിൽ കബഡി, 11ന് പാണപ്പുഴ പഞ്ചായത്ത് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ എന്നിവ നടക്കും. കലാ മത്സരങ്ങൾ ഡിസംബർ ഒൻപത് മുതൽ 11 വരെ മുഴപ്പിലങ്ങാട് നടക്കും.
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന മത്സരം കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.