ആലത്തൂർ: റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ഒമ്നി വാൻ ഇടിച്ചു കയറി ഒരാൾ മരിച്ചു. കൂടെ സംസാരിച്ചുകൊണ്ടിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. എരിമയൂർ കൂട്ടാല ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം. എരിമയൂർ കൂട്ടാല പാറപ്പുറത്ത് വീട്ടിൽ കൃഷ്ണൻ (61) ആണ് മരിച്ചത്. കൂടെ സംസാരിച്ചുകൊണ്ടിരുന്ന ലോട്ടറി വിൽപ്പനക്കാരനായ കൂട്ടാല സ്വദേശി കൃഷ്ണനാ(58)ണ് പരിക്കേറ്റത്.
റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന ഇവരെ നിയന്ത്രണം വിട്ട ഒമ്നി വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൃഷ്ണന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ചെല്ല. മക്കൾ: രമേഷ്, ബിന്ദു. മരുമകൾ: അനിത.