പെരുമ്പുന്ന: റബർ വിലസ്ഥിരതാ ഫണ്ടിൽ അംഗമാകുന്നതിനുള്ള സമയപരിധി ഒൻപതുവരെ നീട്ടി. നവംബർ 30 വരെയായിരുന്നു അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി. കർഷകർ പലരും വിവരമറിഞ്ഞ് വന്നപ്പോഴേക്കും സമയം അവസാനിച്ചിരുന്നു. ഇതോടെ വെബ്സൈറ്റും ബ്ലോക്കായി. പെരുന്പുന്ന ആർപിഎസ് പ്രസിഡന്റ് ബാബു ജോസഫ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സണ്ണി ജോസഫ് എംഎൽഎ കേന്ദ്ര കൃഷി മന്ത്രിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് കൂടുതൽ സമയം അനുവദിച്ചത്.
പോക്സോ കേസ്; വയോധികന് 40 വർഷം തടവ്
തലശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് 40 വർഷം തടവും 20,000 രൂപ പിഴയും തലശേരി കോടതി വിധിച്ചു. കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ പി.മുഹമ്മദി(കാലൻ മുഹമ്മദ് -63)നെയാണ് തലശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.ജി. ഘോഷ ശിക്ഷിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസുകാരിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ പ്രകാശൻ പടന്നയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി തലശേരി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.കെ. ഷൈമ ഹാജരായി.