കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന് ഈമാസം 18 ന് കണ്ണൂരിൽ തുടക്കമാകും. 21 വരെ നടക്കുന്ന കേരളോത്സവം കണ്ണൂര്‍ നഗരത്തിലെ ആറു വേദികളിലായാണു നടക്കുന്നത്.
18ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 59 ഇനങ്ങളിലായി 3000 ത്തിലേറെ പേര് പങ്കെടുക്കും. 27 മുതല്‍ 30 വരെ കൊല്ലത്താണ് കായിക മത്സരങ്ങൾ നടക്കുക.
കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് കണ്ണൂർ ജിമ്മി ജോർജ് ഹാളിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് അംഗം വി.കെ. സനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, അംഗങ്ങളായ എൻ.പി. ശ്രീധരൻ, മുഹമ്മദ് അഫ്സൽ, സിനിമാതാരം സന്തോഷ് കീഴാറ്റൂർ, ജില്ലാ യൂത്ത് പ്രോഗ്രാം കോ-ഓർഡിനേറ്റർ സരിൻ ശശി, യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത, ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ പങ്കെടുത്തു.