പാലക്കാട്: കേരള കണക്കൻ മഹാസഭയുടെയും കേരള പുലയർ മഹാസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഡോ.ബി.ആർ. അംബേദ്കറുടെ ചരമദിനം ആചരിച്ചു. കണക്കൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ. മുരുകൻ പുറയോരം അധ്യക്ഷത വഹിച്ചു.
കെപിഎംഎസ് ജില്ലാ ജനറൽ സെക്രട്ടറി ആറുച്ചാമി അന്പലക്കാട് ഉദ്ഘാടനം നിർവഹിച്ചു. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് എം. പ്രമീളാ കുമാരി, സത്യഭാമ, തത്തമംഗലം ശാന്തകുമാർ, ഹരിദാസ് കള്ളിക്കാട് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കണ്ണൻ കൊല്ലങ്കോട് മുഖ്യപ്രഭാഷണം നടത്തി.
കന്പ്യൂട്ടർ സാക്ഷരത ദിനാചരണം
മുണ്ടൂർ : യുവക്ഷേത്ര കോളജിലെ കന്പ്യൂട്ടർ സയൻസ് വിഭാഗം ബിറ്റ്സ് അന്റ് ബൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കന്പ്യൂട്ടർ സാക്ഷരത ദിനാചരണം നടത്തി. പരിപാടി പാന്പാടി നെഹ്റു കോളജ് എംസിഎ വിഭാഗം മേധാവി ഡോ.സുധീർ എസ്.മാരാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പാൾ ഡോ.ടോമി ആന്റണി അധ്യക്ഷനായി. ഡയറക്ടടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ്ഓലിക്കൽകൂനൽ, കന്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി മീന ജോസ് കൊന്പൻ എന്നിവർ ആശംസകളർപ്പിച്ചു.
ഡോ. സുധീർ എസ്. മാരാർ അൽഗോരിത്തമിക് തിങ്കിംഗ് അപ്രോച്ചസ് അന്റ് ഡിജിറ്റൽ കൾച്ചർ എന്ന വിഷയത്തിൽ സെമിനാറും നടത്തി. ക്ലബ് കോഡിനേറ്റർ സിജി ജോർജ് സ്വാഗതവും വിദ്യാർഥിനി വീണ വി. നായർ നന്ദിയും പറഞ്ഞു.