വണ്ടിത്താവളം : അയ്യപ്പൻകാവ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്നു മുതൽ തുടങ്ങും. രാവിലെ വിശേഷാൽ പൂജകൾ നടക്കും. 12.30നു അന്നദാനം ഉണ്ടാവും. വൈകീട്ട് ഏഴരക്ക് ചാക്യാർകൂത്തും നടക്കും. നാളെ രാത്രി എട്ടിന് തിരുവനന്തപുരം അക്ഷയശ്രീയുടെ മഹാകാലേശ്വരൻ ബാലെ, ഒൻപതിന് വൈകീട്ട് നൃത്തനൃത്യങ്ങളും ഉണ്ടാവും.
പത്തിനാണ് അയ്യപ്പൻ വിളക്കാഘോഷം. രാവിലെ ഒൻപതിന് അഭിലാഷ് മാരാരുടെ പഞ്ചാരിമേളം,ഗജവീരന്മാരുടെ അകന്പടിയോടെ നന്ദിയോട് മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും മുല്ല എഴുന്നെള്ളത്തു് നടക്കും. വൈകീട്ട് അഞ്ചിന് താലപ്പൊലി, വണ്ടിവേഷം, പ്രാചീനകാലരൂപങ്ങൾ എന്നിവയോടൊപ്പം പാലക്കൊന്പ് എഴുന്നെള്ളത്ത്, രാത്രി നൃത്തപരിപാടികൾ, രാത്രി പത്തിന് അയ്യപ്പൻപാട്ട്, പുലർച്ചെ ഗുരുതിപൂജയോടെ അയ്യപ്പൻ വിളക്കുത്സവം സമാപിക്കും. എല്ലാദിവസവും ഉച്ചയ്ക്ക്അന്നദാനം ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.