അകത്തേത്തറ: ഗ്രാമപഞ്ചായത്ത് ചീകുഴി, പാപ്പറന്പ് ഭാഗത്തു സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി. നിലവിൽ വന്യമൃഗ ശല്യം ഏറെയുള്ള മേഖല ആണ് ചീകുഴി, പാപ്പറന്പ് ഭാഗം. പ്രദേശവാസികളുടെ ഒപ്പ് ശേഖരിച്ചുകൊണ്ടണ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്..
മലന്പുഴ മണ്ഡലം പ്രസിഡന്റും പതിനൊന്നാം വാർഡ് മെന്പറുമായ ജി. സുജിത്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ഒന്പതാംവാർഡ് മെന്പറുമായ കെ.എ. സുധീർ, യുവമോർച്ച ജില്ലാ ട്രഷററും പന്ത്രണ്ടാംവാർഡ് മെംബറുമായ കെ.കെ. അജയ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കൂടിയായ എസ്. ഐശ്വര്യ, സുജിത് തുടങ്ങിയവർ പങ്കെടുത്തു.