പാലക്കാട്: വല്ലപ്പുഴ സർവീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് കോണ്ഗ്രസ് പാർട്ടിക്കുള്ളിൽ നടപടി. ബാങ്ക് പ്രസിഡന്റ് കളത്തിൽ അഷ്റഫ്, പട്ടാന്പി ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് എം. വിജയകുമാർ, ഓങ്ങല്ലൂർ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് എൻ. ഗോപകുമാർ എന്നിവരെ കോണ്ഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ടി.കെ.സി. വടുതല ജന്മശതാബ്ദി ആഘോഷം
പാലക്കാട്: സാഹിത്യകാരനായ ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 16ന് രാവിലെ പത്തിന് ചിറ്റൂർ ഗവ. കോളജിൽ നടക്കുന്ന ജന്മശതാബ്ദി ആഘോഷം എഴുത്തുകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യും.
ചിറ്റൂർ ഗവ. കോളജ് പ്രിൻസിപ്പൽ വി.കെ. അനുരാധ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം. രാജീവ്കുമാർ, എൽ.വി. ഹരികുമാർ, ചന്ദ്രഹാസൻ വടുതല, ശരത്ബാബു തച്ചന്പാറ, ടി. ശ്രീവത്സൻ എന്നിവർ സംസാരിക്കും. തുടർന്ന് ടി.കെ.സി. വടുതലയുടെ കൃതികളെക്കുറിച്ചുള്ള സെമിനാറിൽ ഡോ.സി. ഗണേഷ്, സുധീർ പരമേശ്വരൻ, എം.ബി. മനോജ്, പ്രസാദ് കാക്കശേരി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.