പാലക്കാട്: ജില്ലാ ആശുപത്രിയിൽ സിടി സ്കാൻ മെഷീൻ പ്രവർത്തനക്ഷമമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്താൻ ആർഡിഒ ഡി. അമൃതവല്ലി പാലക്കാട് താലൂക്ക് വികസനസമിതി യോഗത്തിൽ നിർദേശം നല്കി.
കോട്ടമൈതാനത്ത് അഞ്ചുവിളക്കിനു സമീപം ആംബുലൻസുകൾ വരിവരിയായി നിർത്തിയിരിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും നഗരസഭ ഓഫീസിനു മുൻവശത്തെയും ജില്ലാ ആശുപത്രിക്ക് തെക്ക് വശത്തെയും റോഡുകൾ നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രീയ പ്രതിനിധികൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
യോഗത്തിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ അധ്യക്ഷയായി.
മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ബിന്ദു, വി.കെ. ശ്രീകണ്ഠൻ എംപിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറന്പിൽ, മണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി.സി. സുമ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ശിവരാജേഷ്, മുജീബ്, കെ. ബഷീർ, എ. ഭാസകരൻ, ശിവപ്രകാശ്, എ. രാമദാസ്, പാലക്കാട് താലൂക്ക് ഭൂരേഖാ തഹസിൽദാർ വി. സുധാകരൻ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം. ശ്രീധരൻ, താലൂക്കുതല ഉദ്യോഗസ്ഥർ, മറ്റു വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.