പാലക്കാട്: കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറവും ഫെഡറൽ ബാങ്കും സംയുക്തമായി സഹകരിച്ച് പത്തിന് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ ഫെഡറൽ ബാങ്ക് -കിഫ് ഉത്സവ് സംഘടിപ്പിക്കുമെന്ന് ഫോറം പ്രസിഡന്റ് കെ.പി. ഖാലിദ് പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ നടക്കുന്ന ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭകർക്കും വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും വിതരണം ചെയ്യും.
മന്ത്രി എം.ബി. രാജേഷ്, മിൽമ ചെയർമാൻ കെ.എസ്. മണി, ഫെഡറൽ ബാങ്ക് കണ്ട്രി ഹെഡ് കപ്പിൽ ഭട്ടിയ എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് സംഗീതജ്ഞൻ അനൂപ് ശങ്കർ ഒരുക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ. സജീവ് കുമാർ, ജനറൽ സെക്രട്ടറി ആർ. കിരണ്‍കുമാർ, ഫെഡറൽ ബാങ്ക് പ്രസിഡന്റ് പി.ജി. റെജി എന്നിവരും പങ്കെടുത്തു.