നാദാപുരം: വിലങ്ങാട്, കുറ്റല്ലൂർ, മാടഞ്ചേരി ആദിവാസി കോളനികളിൽ കാർഷിക നാശവും ഭീതിയും പരത്തുന്ന കാട്ടാനകളുടെ അക്രമത്തിന് പരിഹാരം കാണണമെന്നവശ്യപ്പെട്ട് കിസാൻ സഭ നേതാക്കളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
മേഖലയിൽ രണ്ട് വാച്ചർമാരെ നിയമിക്കാനും , രാത്രി കാല പെട്രോളിംഗും , പ്രദേശത്ത് ലൈറ്റ് ഉൾപ്പെടെ സംവിധാനം ഉണ്ടാക്കാനും തീരുമാനിച്ചു. ശാശ്വത പരിഹാരമായി ഫെൻസിംഗ് സ്ഥാപിക്കുന്നതിന് സർക്കാറിൽ നിവേദനം നൽകാനും തീരുമാനിച്ചു .
തൂണേരി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ രജീന്ദ്രൻ കപ്പള്ളി, സി.കെ. ജലീൽ, മെമ്പർ ജാൻസി കൊടിമരത്തും മുട്ടിൽ, രാജു അലക്സ് , സി.വി. സുധാകരൻ, ടി.കെ. കുമാരൻ, കുറ്റ്യാടി ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസർ കെ.പി അബ്ദുള്ള, വിലങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.